നന്ദിയോട് കടുവാച്ചിറ- പ്രാമല റോഡ് സഞ്ചാരയോഗ്യമായി

Posted on: 05 Sep 2015പാലോട്: നിര്‍മാണം പൂര്‍ത്തീകരിച്ച കടുവാച്ചിറ-പ്രാമല സെറ്റില്‍മെന്റ് റോഡിന്റെ ഉദ്ഘാടനം ഡോ. എ.സമ്പത്ത് എം.പി. നിര്‍വഹിച്ചു. എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്. പൂര്‍ണമായും കോണ്‍ക്രീറ്റ് രീതിയിലാണ് റോഡ് നിര്‍മിച്ചത്.
കാടിനിടയിലൂടെയുള്ള പാതയും കുണ്ടും കുഴിയും നിറഞ്ഞ റോഡും ഈ പ്രദേശത്തു നിന്ന് കടുവാച്ചിറ-പ്രാമല നിവാസികളുടെ യാത്ര ദുരിതപൂര്‍ണമാക്കിയിരുന്നു. റോഡ് നിര്‍മിച്ചതോടെ ഏത് മഴയത്തും ധൈര്യമായി യാത്ര ചെയ്യാന്‍ കഴിയുതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികള്‍. മുപ്പത്തിയെട്ടോളം ആദിവാസി കുടുംബങ്ങളാണ് ഈ പ്രദേശത്ത് അധിവസിക്കുന്നത്.

More Citizen News - Thiruvananthapuram