സ്‌നേഹഭോജനം പദ്ധതിക്ക് തുടക്കമായി

Posted on: 05 Sep 2015വെഞ്ഞാറമൂട്: തേമ്പാമ്മൂട് ജനതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹഭോജനം പദ്ധതിക്ക് തുടക്കമായി. പ്രാധാന്യമുള്ള ദിവസങ്ങളില്‍ ഈ ഗ്രാമീണ സ്‌കൂളിലെ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം കൊടുക്കുന്ന പരിപാടിയാണ് സ്‌നേഹഭോജനം. സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.
പിരപ്പന്‍കോട് സെന്റ് ജോണ്‍സ് കാരുണ്യകേന്ദ്രത്തിന്റെ മേധാവിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഫാ. ജോസ് കിഴക്കേടത്ത് സ്‌നേഹഭോജനം പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്‌കൂളിലെ അധ്യാപികയായ കെ.ജി.കലയുടെ അമ്മ അംബുജാക്ഷിയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്‌കൂളിലെ 1300 കുട്ടികള്‍ക്ക് പാല്‍പ്പായസം നല്‍കിയാണ് സ്‌നേഹഭോജനത്തിന് തുടക്കമിട്ടത്.
പി.ടി.എ. പ്രസിഡന്റ് എം.എ.ജഗ്ഫര്‍ അധ്യക്ഷനായി. പ്രഥമാധ്യാപിക ഷീജ സ്വാഗതം പറഞ്ഞു. കെ.ജി.കല, ഗരിലാല്‍, അനൂപ് കല്ലറ, രശ്മി, സിമിമോള്‍, നിഹാസ് ബാബു, അജയ് മഞ്ചാടിമൂട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram