ആശാന്‍ മെമ്മോറിയല്‍ ക്ലബ്ബില്‍ ആക്രമണം നടത്തി

Posted on: 05 Sep 2015ആറ്റിങ്ങല്‍: കൈലാത്തുകോണം ആശാന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓഫീസ് മന്ദിരത്തില്‍ സമൂഹവിരുദ്ധരുടെ ആക്രമണം. ക്ലബ്ബിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്‌പോര്‍ട്‌സ് ഉപകരണങ്ങളും ഫര്‍ണിച്ചറും തീയിട്ട് നശിപ്പിച്ച നിലയിലാണ്. രണ്ട് ദിവസം മുമ്പ് രാത്രിയിലാണ് സംഭവം. മംഗലപുരം പോലീസില്‍ പരാതി നല്കിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. 50,000
രൂപയിലധികം നഷ്ടമുണ്ടായതായി ഭാരവാഹികള്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനവും യോഗവും നടന്നു. യോഗം ജില്ലാ പഞ്ചായത്തംഗം സതീശന്‍നായര്‍ ഉദ്ഘാടനം ചെയ്തു. കെ. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വി.ആര്‍.സുകുമാരന്‍, എ.എ. ജലീല്‍, വി.ബാബു, ജി. ഗോപകുമാര്‍, പ്രഭാരാജേന്ദ്രന്‍, വി. അജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram