കുന്നത്തുകാലില്‍ സംഘര്‍ഷം: സഹോദരങ്ങള്‍ക്ക് കുത്തേറ്റു

Posted on: 05 Sep 2015വെള്ളറട: കുന്നത്തുകാല്‍ വണ്ടിത്തടം ഒണംകോട്ടില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സഹോദരന്മാര്‍ക്ക് കുത്തേറ്റു. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മുകാരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഓണംകോട് മണലിവിള മേക്കേകര പുത്തന്‍ വീട്ടില്‍ സിജി(30) സഹോദരന്‍ സുജിത്(28), എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരേയും കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കുളത്തില്‍ മീന്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് സംഘട്ടനത്തിന് കാരണമായതെന്ന് വെള്ളറട പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഓണംകോട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിലെടുത്തതായി സൂചനയുണ്ട്.

More Citizen News - Thiruvananthapuram