നട്ടെല്ലിന്റെ വളവ് ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു

Posted on: 05 Sep 2015തിരുവനന്തപുരം: യു.എ.ഇ. സ്വദേശിയുടെ നട്ടെല്ലിന്റെ വളവ് തിരുവനന്തപുരത്ത് നടത്തിയ ചികിത്സയില്‍ പരിഹരിച്ചു. അബ്ദുസെയ്ദ് അബ്ദുള്ള അല്‍ ബ്രീക്കി എന്ന 67കാരനാണ് കിംസ് ആശുപത്രിയിലെ ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ചികിത്സ നടത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അബ്ദുള്ളയുടെ ശരീരത്തിന്റെ നടുഭാഗം വളയുവാനും കാലുകള്‍ക്ക് ശക്തമായ വേദനയും തുടങ്ങിയത്. ശരീരത്തിന്റെ ചലനം തീര്‍ത്തും നഷ്ടപ്പെട്ട് ദിനചര്യകള്‍ ചെയ്യുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. തുടര്‍ന്ന് യു.എ.ഇ.യില്‍നിന്ന് അബ്ദുള്ള ചികിത്സതേടി തിരുവനന്തപുരത്തെത്തിയത്.
70 ഡിഗ്രി വളവാണ് 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ നട്ടെല്ല് ഇന്‍സ്ട്രമെന്റേഷന്‍ ഉപയോഗിച്ച് നിവര്‍ത്തിയത്. വിജയകരമായ ശസ്ത്രക്രിയ കഴിഞ്ഞ് അടുത്തദിവസം തന്നെ രോഗി നടന്നു.
താക്കോല്‍ദ്വാര നട്ടെല്ല് ശസ്ത്രക്രിയയ്ക്കുള്ള പ്രത്യേക വൈദഗ്ദ്ധ്യം കിംസ് ആശുപത്രി കൈവരിച്ചിട്ടുണ്ടെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ. എം.ഐ.സഹദുള്ള പറഞ്ഞു.

More Citizen News - Thiruvananthapuram