സ്മാര്‍ട്ട് സിറ്റി: തിരുവനന്തപുരത്തെ ഉള്‍പ്പെടുത്താത്തത് മനഃപൂര്‍വം- കടകംപള്ളി സുരേന്ദ്രന്‍

Posted on: 05 Sep 2015തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തലസ്ഥാന നഗരത്തെ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്താത്ത് മനഃപൂര്‍വമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തലസ്ഥാന നഗരിയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നഗരസഭ കൗണ്‍സിലര്‍മാരും എല്‍.ഡി.എഫ്. നേതാക്കന്മാരും നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് രണ്ട് അവാര്‍ഡും എന്‍.ഡി.എ. സര്‍ക്കാറിന്റെ സ്വച്ഛ്ഭാരത് പദ്ധതിയില്‍ രണ്ടാം സ്ഥാനവും തലസ്ഥാനത്തിനായിരുന്നു. എന്നാല്‍ യാതൊരു പരിഗണനയും നല്‍കാതെ തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ഒഴിവാക്കി. പട്ടികയില്‍ തലസ്ഥാനത്തെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധര്‍ണയില്‍ വി.ശിവന്‍കുട്ടി എം.എല്‍.എ., അഡ്വ. എ.സമ്പത്ത് എം.പി., ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, ഗംഗാധരന്‍ നാടാര്‍, സോളമാന്‍ വെട്ടുകാട്, അഡ്വ. ആര്‍.സതീഷ്‌കുമാര്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, വി.എസ്. പദ്മകുമാര്‍, എസ്.പുഷ്പലത, പാളയം രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram