സെക്രട്ടേറിയറ്റ് ധര്‍ണ

Posted on: 05 Sep 2015തിരുവനന്തപുരം: ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി.എ.സി.എല്‍. കമ്പനി നടത്തിയ തട്ടിപ്പിനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്നും സ്ഥാപനത്തിന്റെ ആസ്തി കണ്ടുകെട്ടുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പി.എ.സി.എല്‍. ഫീല്‍ഡ് വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം. നേതാവ് മേഴ്‌സിക്കുട്ടിയമ്മ, ബി.ജെ.പി. ജില്ല പ്രസിഡന്റ് സുരേഷ്, എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് പട്ടം ശശിധരന്‍, ഐ.എന്‍.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram