ഓപ്പറേഷന്‍ കുബേര വിജയിപ്പിച്ചത് സഹകരണബാങ്കുകള്‍ -ചെന്നിത്തല

Posted on: 05 Sep 2015പെരുമ്പഴുതൂര്‍: ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ കുബേര വിജയകരമായത് സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ സാന്നിധ്യം കൊണ്ടാണെന്നും പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാതൃകാസഹകരണ ബാങ്കുകളില്‍ ഒന്നാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് എസ്.കെ.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എസ്.കെ.അശോക് കുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.സുഷമ, കെ.എസ്.അനില്‍, മോളി അജിത്ത്, അഡ്വ. ആര്‍.അജയകുമാര്‍, ആര്‍.ഒ.അരുണ്‍, എസ്.എസ്.അനീഷ്, ടി.എസ്.ലിവിന്‍സ് കുമാര്‍, എന്‍.എസ്.ജ്യോതികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram