മാറനല്ലൂര്‍ പഞ്ചായത്തിലെ വൈദ്യുത ശ്മശാനത്തിന്റെ ശിലാസ്ഥാപനം 14ന്

Posted on: 05 Sep 2015മാറനല്ലൂര്‍: നീണ്ട കാത്തിരിപ്പിനു ശേഷം മാറനല്ലൂരില്‍ വൈദ്യുത ശ്മശാനത്തിന്റെ നിര്‍മാണം ആരംഭിക്കുകയാണ്. നഗരസഭയുടെ ശാന്തികവാടത്തിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന ശ്മശാനത്തിന് ആത്മനിദ്രാലയം എന്ന പേരാണ് നല്‍കിയിട്ടുള്ളത്. മാറനല്ലൂര്‍ ജങ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി മലവിളയിലുള്ള പഞ്ചായത്തിന്റെ 1.63 ഏക്കര്‍ സ്ഥലത്താണ് ശ്മശാനം നിര്‍മിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതമായി 50 ലക്ഷവും പഞ്ചായത്തിന്റെ 25 ലക്ഷവും ഉപയോഗിച്ച് 75 ലക്ഷം രൂപയാണ് പദ്ധതിക്കായി െചലവഴിക്കുന്നതെന്ന് പ്രസിഡന്റ് എന്‍.ഭാസുരാംഗന്‍ പറഞ്ഞു.
വൈദ്യുത ശ്മശാനത്തിന്റെ ശിലാസ്ഥാപനം, പഞ്ചായത്തിന്റെ പദ്ധതി നിര്‍വഹണ ഉദ്ഘാടനം, കുടുംബശ്രീ വാര്‍ഷികവും 14 ന് വൈകീട്ട് മാറനല്ലൂര്‍ ജങ്ഷനില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിക്കും. സ്​പീക്കര്‍ എന്‍.ശക്തന്‍ അധ്യക്ഷനാകും.

More Citizen News - Thiruvananthapuram