നവീകരിച്ച സ്വദേശാഭിമാനി പാര്‍ക്ക് തുറന്നു

Posted on: 05 Sep 2015നെയ്യാറ്റിന്‍കര: നവീകരിച്ച നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ പാര്‍ക്ക് മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍ അധ്യക്ഷനായി. ആര്‍.സെല്‍വരാജ് എം.എല്‍.എ. മുഖ്യാതിഥിയായി.
നഗരസഭ സ്ഥിരംസമിതി ചെയര്‍ പേഴ്‌സണ്‍ ജി.സുമകുമാരി, കൗണ്‍സിലര്‍മാരായ ആര്‍.എസ്.രവിശങ്കര്‍, ടി.ആര്‍.ഗോപീകൃഷ്ണന്‍, സെക്രട്ടറി എ.എസ്.ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
പത്ത് ലക്ഷം രൂപ ചെലവിട്ടാണ് പാര്‍ക്ക് നവീകരിച്ചത്. പാര്‍ക്കിനകം പുതിയ പുല്‍ത്തകിടി പാകി. പാര്‍ക്കിലൂടെ നടക്കുന്നതിനായി തറയോട് പാകിയ നടപ്പാതയും നിര്‍മിച്ചു. പാര്‍ക്കില്‍ ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് കളിക്കാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകര്‍ഷകമായ വാട്ടര്‍ ഫൗണ്ടനും സ്ഥാപിച്ചിട്ടുണ്ട്.

More Citizen News - Thiruvananthapuram