നെയ്യാറ്റിന്‍കരയില്‍ പോലീസ് ഓഫീസ് കോംപ്ലക്‌സ് തുറന്നു

Posted on: 05 Sep 2015അതിയന്നൂരില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കും- രമേശ് ചെന്നിത്തല


നെയ്യാറ്റിന്‍കര:
അതിയന്നൂരില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിന്‍കര പോലീസ് ഓഫീസ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ആര്‍.സെല്‍വരാജ് എം.എല്‍.എ.യുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തിലാണ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നത്. പോലീസ് കോംപ്ലക്‌സിന് അടുത്തായി എ.ആര്‍.ക്യാമ്പ് സ്ഥാപിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ തോത് മുപ്പത് ശതമാനം കുറഞ്ഞതായും മന്ത്രി പറഞ്ഞു.
പൊതുസമ്മേളനം സ്​പീക്കര്‍ എന്‍.ശക്തന്‍ ഉദ്ഘാടനം ചെയ്തു. ഉപഹാരസമര്‍പ്പണവും ഹെല്‍ത്ത് സെന്ററുകളുടെ പ്രഖ്യാപനവും മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിച്ചു. ആര്‍.സെല്‍വരാജ് എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍, ഡി.ജി.പി. ടി.പി.സെന്‍കുമാര്‍, എ.ഡി.ജി.പി. കെ.പദ്മകുമാര്‍, കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡി. അനില്‍കാന്ത്, ഐ.ജി. മനോജ് എബ്രഹാം, നഗരസഭാ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍, റൂറല്‍ എസ്.പി.ഷെഫീന്‍ അഹമ്മദ്, നെയ്യാറ്റിന്‍കര സനല്‍, ഡോ. ബി.ഉണ്ണികൃഷ്ണന്‍, എസ്.കെ.അശോക് കുമാര്‍, എം.ആര്‍.സൈമണ്‍, സി.റാബി, പൊഴിയൂര്‍ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്താണ് മൂന്ന് നിലകളിലായി പോലീസ് കോംപ്ലക്‌സ് പണിതത്. 1.36 കോടി രൂപ മുടക്കിയാണ് കോംപ്ലക്‌സ് നിര്‍മിച്ചത്. താഴത്തെ നിലയില്‍ പോലീസ് സ്റ്റേഷനും രണ്ടാമത്തെ നിലയില്‍ സി.ഐ. ഓഫീസും മൂന്നാമത്തെ നിലയില്‍ ഡിവൈ.എസ്.പി. ഓഫീസും പ്രവര്‍ത്തിക്കും.

More Citizen News - Thiruvananthapuram