കുളത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ ലൈബ്രറിക്ക് 15 ലക്ഷം അനുവദിച്ചു

Posted on: 05 Sep 2015തിരുവനന്തപുരം: കുളത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന ലൈബ്രറി കെട്ടിടത്തിന് ഡോ. ശശി തരൂര്‍ എം.പി. പ്രാദേശിക വികസനഫണ്ടില്‍നിന്ന് 15 ലക്ഷം രൂപ അനുവദിച്ചു.
സ്‌കൂളിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗുരുവന്ദനം ചടങ്ങ് ഉദ്ഘാടനം ചെയ്ത സമയത്താണ് ലൈബ്രറിക്ക് തുക അനുവദിച്ച കാര്യം തരൂര്‍ പ്രഖ്യാപിച്ചത്. ശശി തരൂരിന് വിദ്യാര്‍ഥികള്‍ ഉപഹാരം നല്‍കി.
ചടങ്ങില്‍ കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൊഴിയൂര്‍ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ഡോ. എസ്.വി.വേണുഗോപാലന്‍ നായര്‍, എസ്.ശ്രീധരന്‍ നായര്‍, അഡ്വ. കുളത്തൂര്‍ ജയ്‌സിങ്, ഭുവനചന്ദ്രന്‍ നായര്‍, വി.രാജി, എ.കെ.സുരേഷ്‌കുമാര്‍, പി.എസ്.ജയകുമാരി, പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram