ചട്ടമ്പിസ്വാമിജയന്തി ആഘോഷിച്ചു

Posted on: 05 Sep 2015നെയ്യാറ്റിന്‍കര: ചട്ടമ്പി സ്വാമിയുടെ 162-ാം ജയന്തി വിവിധ സംഘടനകള്‍ ആഘോഷിച്ചു. സമസ്ത നായര്‍ സമാജം നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജയന്തി ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് എച്ച്.ആര്‍.ബാബുസുരേഷ് അധ്യക്ഷനായി. സെക്രട്ടറി മംഗലം സന്തോഷ്, സി.കെ.ഹരീന്ദ്രന്‍, എന്‍.പി.ഹരി, ഡോ. എന്‍.പി.സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചട്ടമ്പിസ്വാമി യുവജന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലെ ചട്ടമ്പിസ്വാമി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് എന്‍.പി.ഹരി ഉദ്ഘാടനം ചെയ്തു. സമിതി ജനറല്‍ സെക്രട്ടറി ബാലരാമപുരം പ്രവീണ്‍, പ്രസിഡന്റ് കണ്ണമ്മൂല രാജേന്ദ്രബാബു, പി.എസ്.പ്രജിത്, ആര്‍.ഒ.സഞ്ജയ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram