ശ്രീകൃഷ്ണജയന്തി ആഘോഷം

Posted on: 05 Sep 2015തക്കല: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് തിങ്കള്‍ച്ചന്ത ഹിന്ദുവിദ്യാലയ വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഘോഷയാത്ര വെള്ളിയാഴ്ച നടന്നു. രാധ വേഷമണിഞ്ഞ വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍നിന്ന് ഘോഷയാത്രയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി. സ്‌കൂള്‍ മൈതാനിയില്‍ കലാപരിപാടികളും അന്നദാനവും നടന്നു. സ്‌കൂള്‍ പ്രഥമാധ്യാപിക വത്സലയുടെ നേതൃത്വത്തില്‍ അധ്യാപികമാര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വംനല്‍കി.

More Citizen News - Thiruvananthapuram