ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: ദര്‍ശനസമയത്തില്‍ ഇന്ന് മാറ്റമില്ല

Posted on: 05 Sep 2015തിരുവനന്തപുരം: അഷ്ടമിരോഹിണിക്ക് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ ജീര്‍ണോദ്ധാരണ പണി നടത്തില്ല. അതിനാല്‍ പതിവുള്ള ദര്‍ശനസമയത്തില്‍, ശനിയാഴ്ച മാറ്റമുണ്ടാകില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ് അറിയിച്ചു.

തിരുവാമ്പാടിയില്‍ ബാലവിഗ്രഹ ദര്‍ശനം

തിരുവനന്തപുരം:
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവാമ്പാടിയില്‍ അഷ്ടമിരോഹിണി ഉത്സവം ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് അഭിഷേകവും പ്രത്യേക പൂജയും വൈകീട്ട് അഞ്ചിന് അഭിശ്രവണ മണ്ഡപത്തിലെ അലങ്കാര ഊഞ്ഞാലില്‍ ബാലവിഗ്രഹങ്ങളുടെ ദര്‍ശനമുണ്ടായിരിക്കും.

More Citizen News - Thiruvananthapuram