മാതൃഭൂമി-ഗോള്‍ഡന്‍ ബുക്‌സ് മധുരം മലയാളം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസ്സില്‍

Posted on: 04 Sep 2015


89
കഴക്കൂട്ടം: മാതൃഭൂമിയും കഴക്കൂട്ടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച മധുരം മലയാളം പദ്ധതിക്ക് കഴക്കൂട്ടം ഗവ. എച്ച്.എസ്.എസ്സില്‍ തുടക്കമായി.
സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് എസ്.നിഷയുടെ അധ്യക്ഷതയില്‍ സ്റ്റാഫ് സെക്രട്ടറി എം.നജുമുദ്ദീന്‍ സ്വാഗതംപറഞ്ഞു. കഴക്കൂട്ടം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി.എന്‍.പ്രകാശ് വിദ്യാര്‍ഥി പ്രതനിധികള്‍ക്ക് മാതൃഭൂമി നല്‍കി പദ്ധതി ഉദ്ഘാടനംചെയ്തു. ഗോള്‍ഡന്‍ ബുക്‌സ് പ്രതിനിധി രാജേഷ്, സജി എന്നിവര്‍ പങ്കെടുത്തു. ഗോള്‍ഡന്‍ ബുക്‌സിന്റെ സഹകരണത്തോടെയാണ് സ്‌കൂളില്‍ മധുരം മലയാളം പദ്ധതി നടപ്പിലാക്കുന്നത്.
മാതൃഭൂമി സര്‍ക്കുലേഷന്‍ ജെ.എസ്.ഒ. സജീവ്കുമാര്‍ ഡി. പദ്ധതി വിശദീകരിച്ചു. മാതൃഭൂമി ഏജന്റ് കഴക്കൂട്ടം അനില്‍ ആശംസയും സീനിയര്‍ അസിസ്റ്റന്റ് ഷീല ബീഗം നന്ദിയുംപറഞ്ഞു.

More Citizen News - Thiruvananthapuram