കുടുംബ വിശുദ്ധീകരണ ധ്യാനം

Posted on: 04 Sep 2015ചേരപ്പള്ളി: വലിയകലുങ്ക് സെന്റ് പോള്‍സ് മലങ്കര കത്തോലിക്കപള്ളിയുടെ ആഭിമുഖ്യത്തില്‍ 6ന് കുടുംബ വിശുദ്ധീകരണ ധ്യാനം നടത്തും. രാവിലെ 10 മുതല്‍ 1വരെ നടത്തുന്ന ധ്യാനത്തിന് തിരുവനന്തപുരം കാര്‍മല്‍ മിനിസ്ട്രീസിലെ ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കും. ബ്രദര്‍ പോള്‍സണ്‍ വചനം പ്രസംഗിക്കും.

ബാലഗോകുലം ശോഭായാത്ര

ചേരപ്പള്ളി:
ബാലഗോകുലം ആര്യനാട് മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ദിവസമായ 5ന് ബാലദിനമായി ആഘോഷിക്കും. പതാകദിനം, ഗോപൂജ, സാംസ്‌കാരികപരീക്ഷ, വിളംബര ഘോഷയാത്ര എന്നിവ നടത്തി. 5ന് വൈകീട്ട് 4ന് ശോഭായാത്രകള്‍ ആരംഭിക്കും. മഹാശോഭായാത്ര ആര്യനാട് ചെമ്പകമംഗലം ഭദ്രകാളീക്ഷേത്രത്തില്‍ സമാപിക്കുമെന്ന് അധ്യക്ഷന്‍ ഇറവൂര്‍ എസ്.അജി അറിയിച്ചു.

സാംസ്‌കാരിക സമ്മേളനം

ചേരപ്പള്ളി:
വിലയകലുങ്ക് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവത്തോടനുബന്ധിച്ച് 4ന് വൈകീട്ട് സാംസ്‌കാരിക സമ്മേളനം നടക്കും. ആര്യനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.രാധാകൃഷ്ണന്റെ അധ്യക്ഷതില്‍ നടക്കുന്ന സമ്മേളനം ഡോ. എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്യും. ഡോ.ഹരീന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. ചികിത്സാധനസഹായം കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ.യും, അവാര്‍ഡ് ദാനം വി.വി.രാജേഷും നിര്‍വഹിക്കും.

More Citizen News - Thiruvananthapuram