വീടുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്

Posted on: 04 Sep 2015കാട്ടാക്കട: കാട്ടാക്കടയിലും പരിസരത്തും സാമൂഹികവിരുദ്ധര്‍ വീടുകള്‍ക്ക് െേനര കല്ലെറിയല്‍ തുടരുന്നു. ജനം ഭീതിയില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രാത്രിയില്‍ നിരവധി വീടുകള്‍ക്ക് നേരെ കല്ലെറിയല്‍ നടന്നിരുന്നു. ചെവ്വാഴ്ച കാട്ടാക്കട കട്ടയ്‌ക്കോട് റോഡില്‍ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞായിരുന്നു തുടക്കം. ബുധനാഴ്ച രാത്രിയില്‍ മാറനല്ലൂര്‍ തൂങ്ങാംപാറ മഹാത്മാ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റും ബി.ജെ.പി. മാറനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ തൂങ്ങാംപാറ അനിലിന്റെ വീടിന് നേരെ കല്ലേറുണ്ടായി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്ന് അസോസിയേഷന്‍ സെക്രട്ടറി മോഹനകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. പൂവച്ചലിലും കഴിഞ്ഞ ദിവസം രണ്ട് വീടുകളില്‍ കല്ലേറും മോഷണ ശ്രമവും നടന്നു. ഇവിടെയും ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

More Citizen News - Thiruvananthapuram