സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കേരള ദളിത്- പിന്നാക്ക മുന്നണി

Posted on: 04 Sep 2015തിരുവനന്തപുരം: പട്ടേല്‍ സമുദായത്തിന്റെ പേരില്‍ ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന സമരം സാമുദായിക സംവരണം അട്ടിമറിക്കാനുള്ള നീക്കമാണെന്നും അത് അവസാനിപ്പിക്കണമെന്നും കേരള ദളിത്-പിന്നാക്ക മുന്നണി ചെയര്‍മാന്‍ വി.ദിനകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പട്ടികജാതി-പട്ടികവര്‍ഗ- പിന്നാക്ക സമുദായങ്ങള്‍ക്കുള്ള ജാതി സംവരണം അവസാനിപ്പിക്കണമെന്നുള്ള ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അഭിപ്രായമാണോ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പ്രധാനമന്ത്രി നയിക്കുന്ന കേന്ദ്രഗവണ്‍മെന്റിനും ഉള്ളതെന്ന് വ്യക്തമാക്കണം.
ശക്തമായ സമ്മര്‍ദവും വോട്ട് ബാങ്കും പരിഗണിച്ച് മാറ്റം വരുത്താവുന്നതല്ല ഭരണഘടന അനുശാസിക്കുന്ന സാമുദായിക സംവരണമെന്ന് ഇന്ത്യയിലെ വലതുപക്ഷ-ഇടതുപക്ഷ കക്ഷികളും ബി.ജെ.പി.യും മനസ്സിലാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ സംവരണം സര്‍ക്കാര്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് സമര പരിപാടികള്‍ ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു. ഭാരവാഹികളായ എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍, കെ.പി.ചെല്ലപ്പന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram