108 ഇല്ല; തുണയായത് അഗ്നിസേനാ ആംബുലന്‍സ്

Posted on: 04 Sep 2015വിതുര: ഗണപതിയാംകോട് വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളി വിതുര ശാസ്താംകാവ് അരുണ്‍ജിത്ത് ഭവനില്‍ ശോഭ (55)യെ പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണലി വാര്‍ഡില്‍ വനത്തോട് ചേര്‍ന്ന് കൊമ്പ്രാന്‍കല്ലില്‍ കാടുവെട്ട് ജോലിക്കിടെയാണ് പാമ്പുകടിയേറ്റത്. ശോഭയെ ഉടന്‍ വിതുര ആശുപത്രിയിലും അവിടെനിന്ന് മെഡിക്കല്‍കോളേജിലും എത്തിക്കുകയായിരുന്നു. അപകടനില തരണംചെയ്തിട്ടില്ല.

വിതുര:
വ്യാഴാഴ്ച പാമ്പുകടിയേറ്റ തൊഴിലുറപ്പ് തൊഴിലാളി ശോഭയെ വിതുരയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചത് ഫയര്‍ സ്റ്റേഷനിലെ ആംബുലന്‍സില്‍. വിതുര മേഖലയിലെ 108 ആംബുലന്‍സ് 3 ആഴ്ചയോളമായി ഓടുന്നില്ല. വാഹനത്തിന്റെ തകരാര്‍ പരിഹരിച്ചിരുന്നില്ല. തൊട്ടടുത്തുള്ള ആശുപത്രിയില്‍ രോഗിയെ എത്തിക്കാന്‍ മാത്രമേ അഗ്നിസേനാ ആംബുലന്‍സ് ഉപയോഗിക്കാവൂവെന്ന് ചട്ടമുണ്ട്. ഒരു ജീവന്‍ രക്ഷിക്കാന്‍ ഈ ചട്ടം ലംഘിച്ചാണ് സേനാധികൃതര്‍ തിരുവനന്തപുരം വരെ പോയത്.

More Citizen News - Thiruvananthapuram