നാളികേര ദിനാഘോഷം നടത്തി

Posted on: 04 Sep 2015മംഗലപുരം: ഇടവിളാകം യു.പി.എസ്. സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ലോക നാളികേര ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തി. രാവിലെ സ്‌കൂള്‍ പരിസരത്ത് തെങ്ങിന്‍ തൈ നട്ട് പ്രദേശത്തെ മുതിര്‍ന്ന കേരകര്‍ഷകന്‍ വി.രാമചന്ദ്രന്‍ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു. 'എന്റെ നന്മ മരം' എന്ന വിഷയത്തില്‍ സംവാദവും സംഘടിപ്പിച്ചു. തെങ്ങുമായി ബന്ധപ്പെട്ട പ്രമുഖരുടെ കവിതകള്‍ കുട്ടികള്‍ അവതരിപ്പിച്ചു. തെങ്ങിന്റെ മഹത്വവും, പരിപാലിക്കേണ്ട ആവശ്യകതയും പ്രതിപാദിക്കുന്ന ലഘുലേഖകള്‍ കുട്ടികള്‍ പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തു. കേരകര്‍ഷകന്‍ വി.രാമചന്ദ്രന്‍ തെങ്ങ് പരിപാലനവുമായ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രഥമാധ്യാപിക എം.എ. സീനത്ത്ബീവി, പി.ടി.എ. പ്രസിഡന്റ് കൃഷ്ണഗോകുലം സന്തോഷ്‌കുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പള്ളിപ്പുറം ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram