സൗജന്യ തൈറോയ്ഡ് രോഗനിര്‍ണയ ക്യാമ്പ്

Posted on: 04 Sep 2015വര്‍ക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പുതിയ ബ്ലോക്കിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് സപ്തംബര്‍ മാസത്തെ എല്ലാ ശനിയാഴ്ചകളിലും സൗജന്യ തൈറോയ്ഡ് രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു. 5,12,19,26 തീയതികളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്പ്.

കൈരളി റസി.അസോസിയേഷന്‍ ഓണാഘോഷം

മേല്‍വെട്ടൂര്‍:
കൈരളി റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും കുടുംബസംഗമവും ഓണാഘോഷവും 6ന് നടക്കും. 8.30ന് കായികമത്സരങ്ങള്‍, 11ന് കലാമത്സരങ്ങള്‍, 12.30ന് ഓണസദ്യ, 3ന് വാര്‍ഷിക പൊതുയോഗം വര്‍ക്കല കഹാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.റീന ഓണസന്ദേശം നല്‍കും. വര്‍ക്കല സി.ഐ. ബി.വിനോദ് സമ്മാനദാനം നിര്‍വഹിക്കും.

മാന്തറ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ഉത്സവം

ഇടവ: മാന്തറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം 5ന് നടക്കും. രാവിലെ 8ന് മുഴുക്കാപ്പ് ദര്‍ശനം, 8.30ന് ഉരുള്‍, 10.30ന് തുലാഭാരം, 11ന് അന്നദാനം, 3.30ന് ഉറിയടി, 5ന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി 7ന് സംഗീതസദസ്സ്, 12ന് വിശേഷാല്‍ അഭിഷേകം. തുടര്‍ന്ന് വെടിക്കെട്ട്.

More Citizen News - Thiruvananthapuram