പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

Posted on: 04 Sep 2015വൈക്കം: വക്കം പഞ്ചായത്തില്‍ പുതുതായി നിര്‍മിച്ച പഞ്ചായത്ത് മന്ദിരത്തിന്റെയും കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിച്ചു. അഡ്വ. ബി.സത്യന്‍ എം.എല്‍.എ. അദ്ധ്യക്ഷനായി. ഡോ. എ.സമ്പത്ത് എം.പി. മുഖ്യപ്രഭാഷണം നടത്തി. ആറ്റിങ്ങല്‍ എം.എല്‍.എ. അഡ്വ. ബി.സത്യന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 70 ലക്ഷം രൂപയും പ്രത്യേക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ മന്ദിരവും കോണ്‍ഫറന്‍സ് ഹാളും നിര്‍മിച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ആയുര്‍വേദ ആശുപത്രി, ഹോമിയോ ആശുപത്രി, കൃഷി ഭവന്‍ എന്നിവ ഇനിമുതല്‍ പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തിക്കും.
ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്.ശശാങ്കന്‍, എ.ഷൈലജാബീഗം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ന്യൂട്ടണ്‍ അക്ബര്‍, വി.സുഭാഷിണി, പഞ്ചായത്തംഗങ്ങളായ വീരബാഹു, ബി.പ്രശോഭന, എസ്.സുഗന്ധി, എന്‍.സുശീല, എ.താഹിര്‍, എസ്.അഭിഷൈലജ്, വി.ജനാര്‍ദനന്‍,
എസ്.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.ഡബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മനോമോഹന്‍ റിപ്പോര്‍ട്ട്
അവതരിപ്പിച്ചു. വക്കം പഞ്ചായത്ത് പ്രസിഡന്റ് എ.സുലജ സ്വാഗതവും വൈസ് പ്രസിഡന്റ് ജെ.സലിം നന്ദിയും പറഞ്ഞു.

More Citizen News - Thiruvananthapuram