മരുത്വാമലയില്‍ മോക്ഷഗോശാല ആരംഭിക്കും

Posted on: 04 Sep 2015തിരുവനന്തപുരം: മരുത്വാമലയില്‍ മോക്ഷഗോശാല ആരംഭിക്കുമെന്ന് വേദശില ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച മോക്ഷഗോശാല പരമാചാര്യ തിരുവാടുതുറെ മഹാസന്നിധാനം സ്വാമി ഉദ്ഘാടനം ചെയ്യും. കറവ വറ്റിയ പശുക്കളെ അറവുശാലകള്‍ക്ക് നല്‍കാതെ സംരക്ഷിക്കാനാണ് മോക്ഷഗോശാല തുടങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10ന് ആദ്യ പശുവിനെ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ നടയില്‍ ഗോപൂജ നടത്തിയ ശേഷം മോക്ഷശാലയിലേക്ക് കൊണ്ടുപോകുമെന്ന് സ്വാമി തപസ്യാനന്ദ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഡോ. സുധാകരന്‍, ആര്‍.സോമശേഖരന്‍ നായര്‍, അനില്‍ പ്ലാവോട്, എം.പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram