ജി.വി.രാജ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം 6ന്‌

Posted on: 04 Sep 2015തിരുവനന്തപുരം: പതിനൊന്നാമത് എസ്.ബി.ടി. ജി.വി.രാജാ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ഞായറാഴ്ച നടക്കുമെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ശിവന്‍കുട്ടി എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം സെമിഫൈനലില്‍ വിജയികളായ ഇന്ത്യന്‍ നേവിയും വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയിയുമായിക്കും ഫൈനലില്‍ ഏറ്റുമുട്ടുക. എസ്.ബി.ടി.യും എയര്‍ ഇന്ത്യയും രണ്ടാം സെമിഫൈനലില്‍ മത്സരിക്കും. ഫൈനല്‍ മത്സരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, മേയര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
55 വയസ്സിനുമേല്‍ പ്രായമുള്ള പഴയകാല ഇന്റര്‍നാഷണല്‍, സംസ്ഥാന, സര്‍വകലാശാലകള്‍ക്കുവേണ്ടി ടൂര്‍ണമെന്റില്‍ പങ്കെടുത്തിട്ടുള്ള 65 കളിക്കാരെയും ഫുട്‌ബോള്‍ കോച്ചുകളെയും റഫറിമാെരയും ഫൈനല്‍മത്സര ദിവസം ആദരിക്കും.
വിജയികള്‍ക്ക് കാഷ് അവാര്‍ഡും മറ്റ് ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. മികച്ച ഫോട്ടോഗ്രാഫര്‍ക്കും റിപ്പോര്‍ട്ടര്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും കാഷ് അവാര്‍ഡ് നല്‍കും. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളുടെ പ്രവേശനം സൗജന്യമാണെന്ന് വി.ശിവന്‍കുട്ടി എം.എല്‍.എ. പറഞ്ഞു. പത്രസമ്മേളനത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഭാരവാഹികള്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram