സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീലാലിന് സ്വീകരണം

Posted on: 04 Sep 2015വര്‍ക്കല: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ വര്‍ക്കല എല്‍.പി.ജി. സ്‌കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീലാലിന് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പൗരസ്വീകരണം നല്‍കി. അഡ്വ. അഫ്‌സലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനം വി.ശശി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ശ്രീകുമാര്‍ ഉപഹാരം നല്‍കി. സംസ്ഥാന പ്രസിഡന്റ് ആര്‍.ശരത്ചന്ദ്രന്‍ നായര്‍ പ്രശസ്തിപത്രം നല്‍കി. കെ.ബുഹാരി, എന്‍.അബ്ദുല്‍ ഷുക്കൂര്‍, ഡോ. ഗണേഷ്ബാബു, ഷിജു അരവിന്ദന്‍, സജിത് വെട്ടൂര്‍, കെ.വി.എസ്. ഷാജി എന്നിവര്‍ സംസാരിച്ചു. വര്‍ക്കലയിലെ സാമൂഹിക സംഘടനകളും സ്വീകരണം നല്‍കി. 94 സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ശ്രീലാലിന് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ എ.കെ.എസ്.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ശ്രീകുമാര്‍ ഉപഹാരം നല്‍കുന്നു

More Citizen News - Thiruvananthapuram