അനുശോചിച്ചു

Posted on: 04 Sep 2015തിരുവനന്തപുരം: കേരള കൗമുദി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫര്‍ എസ്.എസ്.റാമിന്റെ നിര്യാണത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. എസ്.എസ്.റാമിന്റെ നിര്യാണത്തോടെ മികച്ചൊരു ന്യൂസ് ഫോട്ടോഗ്രാഫറെയാണ് നഷ്ടമായതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കേരള കൗമുദി ഫോട്ടോ എഡിറ്റര്‍ എസ്.എസ്.റാമിന്റെ ആകസ്മിക നിര്യാണത്തില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുശോചിച്ചു.
റാമിന്റെ നിര്യാണത്തില്‍ സി.പി.ഐ. കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ അനുശോചിച്ചു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായിരുന്നു റാമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

More Citizen News - Thiruvananthapuram