ജോണ്‍ യേശുദാസന്‍ ജന്മദിനാഘോഷം

Posted on: 04 Sep 2015പൂഴിക്കുന്ന്: തിരുവിതാംകൂര്‍ അയ്യനവര്‍മഹാജനസംഘം സ്ഥാപകാചാര്യന്‍ ജോണ്‍ യേശുദാസന്റെ 139-ാം ജന്മദിനാഘോഷ സമാപന സമ്മേളനവും അവാര്‍ഡ് വിതരണവും വി.ജെ.ടി. ഹാളില്‍ വെള്ളിയാഴ്ച വൈകുന്നേരം 4ന് നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. അയ്യനവര്‍ മഹാജനസംഘം പ്രസിഡന്റ് എസ്.ശശിധരന്‍ അധ്യക്ഷനാകും.
മന്ത്രിമാരായ എ.പി.അനില്‍കുമാര്‍, വി.എസ്.ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, ശശിതരൂര്‍ എം.പി., എം.എല്‍.എ.മാരായ സി.ദിവാകരന്‍, വി.ശിവന്‍കുട്ടി, ആര്‍.സെല്‍വരാജ്, ജമീലാപ്രകാശം, എ.ടി.ജോര്‍ജ്, കെ.എസ്.ശബരീനാഥന്‍ മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, തമ്പാനൂര്‍ രവി എന്നിവര്‍ പങ്കെടുക്കും.

More Citizen News - Thiruvananthapuram