ജനോവ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഡന്റല്‍ ഉപരിപഠനത്തില്‍ ബിരുദദാനം

Posted on: 04 Sep 2015തിരുവനന്തപുരം: വട്ടപ്പാറ പി.എം.എസ്. ഡന്റല്‍ കോളേജ് ഇറ്റലിയിലെ ജനോവ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തിയ ലേസര്‍ ഡന്റിസ്ട്രി, ഡന്റല്‍ ഇംപ്ലാന്റോളജി എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ കോണ്‍വക്കേഷന്‍ പി.എം.എസ്സില്‍ നടന്നു.
ജനോവ യൂണിവേഴ്‌സിറ്റി ഡീനും ലേസര്‍ ചികിത്സകനുമായ പ്രൊഫ. ഡോ.സ്റ്റഫാനോ ബനഡിസെന്റി, ഫ്രാന്‍സിലെ കാന്‍സ് സെന്റര്‍ ഫോര്‍ ലേസര്‍ ഡന്റിസ്ട്രി ആന്‍ഡ് പെരിഡോന്റോളജി പ്രൊഫസര്‍ ഡോ. ഡാനാ യോര്‍ക്ക്, പി.എം.എസ്. ഡന്റല്‍ കോളേജ് ചെയര്‍മാന്‍ ഡോ. പി.എസ്.താഹ, ഡോ. ഹോര്‍മസ്സ് വക്കീല്‍, ഡോ. ജഗദീഷ് പൈ എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ മികവിന് യു.ജി.സി.യുടെ നാക് അംഗീകാരം ലഭിച്ച സംസ്ഥാനത്തെ ഏക ഡന്റല്‍ കോളേജാണ് വട്ടപ്പാറ പി.എം.എസ്. ഡന്റല്‍ കോളേജ്.

More Citizen News - Thiruvananthapuram