ശ്രീകൃഷ്ണജയന്തി ശോഭായാത്ര നാളെ

Posted on: 04 Sep 2015തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ബാലദിന ശോഭായാത്ര ശനിയാഴ്ച നടക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വൈകീട്ട് നാലിന് പാളയം ഗണപതി ക്ഷേത്രത്തിന് മുന്നില്‍നിന്ന് ആരംഭിച്ച് അനന്തപദ്മനാഭ സന്നിധിയിലൂടെ പുത്തരിക്കണ്ടം മൈതാനത്തില്‍ സമാപിക്കും.
ബാലഗോകുലം ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസ്സിനും പുണ്യം എന്ന സന്ദേശമാണ് നല്‍കുന്നത്. ഈ ആഘോഷങ്ങളുടെ വരവറിയിച്ചുകൊണ്ട് വെള്ളിയാഴ്ച ജില്ലയില്‍ മുന്നൂറോളം പ്രധാനപ്പെട്ട ജങ്ഷനുകളില്‍ ഉറിയടി ആഘോഷങ്ങള്‍ നടക്കും.

ശ്രീകൃഷ്ണജയന്തിയാഘോഷം

തിരുവനന്തപുരം:
അഖിലകേരള യാദവസഭ ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി വിവിധ ചടങ്ങുകളോടെ അട്ടക്കുളങ്ങരയുള്ള സരോജിനി ഹാളില്‍ ആഘോഷിക്കും. അന്നേദിവസം സന്നിഹിതരാകുന്നവരുടെ നറുക്കിട്ട് ഒരാള്‍ക്ക് ഭഗവദ്ഗീത സമ്മാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Thiruvananthapuram