വയോജനങ്ങളുടെ സ്വത്തുവകകള്‍ അന്യാധീനപ്പെടരുത് - ജസ്റ്റിസ് ശ്രീദേവി

Posted on: 04 Sep 2015തിരുവനന്തപുരം: ആസ്തികള്‍ അന്യാധീനപ്പെടുന്നതാണ് വാര്‍ധക്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജസ്റ്റിസ് ഡി.ശ്രീദേവി അഭിപ്രായപ്പെട്ടു. വയോജനങ്ങളുടെ ചികിത്സ, സംരക്ഷണം എന്നിവ ഇതുകാരണം ബുദ്ധിമുട്ടിലാകും.
2015 നവം. 21ന് തിരുവനന്തപുരത്ത് നടക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ 10-ാം സംസ്ഥാന കണ്‍വെന്‍ഷന്റെ സ്വാഗതസംഘം രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് ശ്രീദേവി. പ്രൊഫ.ജെ.ചന്ദ്ര അധ്യക്ഷത വഹിച്ചു. വി.ശിവന്‍കുട്ടി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അമരവിള രാമകൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു.
ജസ്റ്റിസ് ഡി.ശ്രീദേവി, എ.സമ്പത്ത് എം.പി, ടി.എന്‍.സീമ എം.പി, കെ.മുരളീധരന്‍ എം.എല്‍.എ, എം.വിജയകുമാര്‍, കരമന ജയന്‍, ലിഡ ജേക്കബ് എന്നിവര്‍ രക്ഷാധികാരികളും വി.ശിവന്‍കുട്ടി എം.എല്‍.എ. ചെയര്‍മാനും മടത്തറസുഗതന്‍ ജനറല്‍ കണ്‍വീനറുമായി 101 പേരടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിച്ചു.

More Citizen News - Thiruvananthapuram