തേനുത്സവം-2015 വി.ജെ.ടി. ഹാളില്‍

Posted on: 04 Sep 2015തിരുവനന്തപുരം: തേനീച്ച കര്‍ഷകരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജീനസ് എപ്പികള്‍ച്ചറിസ്റ്റ്‌സ് (ഫിയ) 7-ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് തേനുത്സവം-2015 ഒമ്പതു മുതല്‍ 12 വരെ വി.ജെ.ടി. ഹാളില്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല, ഹോര്‍ട്ടികോര്‍പ്പ്, ആകാശവാണി, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, ഖാദി ബോര്‍ഡ്, ഖാദി കമ്മിഷന്‍, എന്നിവരുടെ സഹകരണത്തോടെയാണിത്.
തേനീച്ചവിഷം ഉപയോഗിച്ചുള്ള ചികിത്സാവിധി, സെമിനാറുകള്‍ കര്‍ഷകരുടെ മുഖാമുഖം, വിവിധയിനം തേന്‍, തേനുല്പന്നങ്ങള്‍, റോയല്‍ ജെല്ലി, പൂമ്പൊടി, തേനീച്ചക്കോളനികള്‍, തേനീച്ച വളര്‍ത്തല്‍, ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്പനയും ഉണ്ടാകും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി തേനീച്ച പരാഗണ ഗവേഷണകേന്ദ്രം ഉരുത്തിരിച്ചെടുത്ത നൂതന ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് കൈമാറുകയാണ് ലക്ഷ്യമെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ.പ്രതാപനും വെള്ളായണി തേനീച്ച പരാഗണ ഗവേഷണകേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എസ്.ദേവനേശനും ഫിയ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കലാമും പറഞ്ഞു.
ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മന്ത്രി പി.കെ.മോഹനന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സംസ്ഥാനത്ത് ഹണിമിഷന്‍ അനുവദിച്ച ധനമന്ത്രി കെ.എം.മാണിയെ ആദരിക്കും. തേനീച്ച പരാഗണ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞര്‍ നേതൃത്വം നല്‍കും. സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏഴിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം ഫോണ്‍ : 0471 2384422, 9447102577

More Citizen News - Thiruvananthapuram