ജോണ്‍ യേശുദാസിന്റെ 139-ാം ജന്മദിനാഘോഷം ഇന്ന്‌

Posted on: 04 Sep 2015തിരുവനന്തപുരം: തിരുവിതാംകൂര്‍ അയ്യനവര്‍ മഹാജനസംഘം സ്ഥാപകന്‍ ജോണ്‍ യേശുദാസിന്റെ 139-ാമത് ജന്മദിനാഘോഷവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ജെ.രമേശന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 4ന് വി.ജെ.ടി. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നതവിജയം നേടിയ അയ്യനവര്‍ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കും.
ചടങ്ങില്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, എ.പി.അനില്‍ കുമാര്‍, എം.എല്‍.എ.മാരായ ജമീല പ്രകാശം, ആര്‍.സെല്‍വരാജ്, വി.ശിവന്‍കുട്ടി, കെ.ശബരീനാഥ്, ശശി തരൂര്‍ എം.പി., മേയര്‍ കെ.ചന്ദ്രിക തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ജെ.സി.ഹേമന്ദ്, എസ്.ശശിധരന്‍, കാട്ടാക്കട ജെ.രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram