അറസ്റ്റ് ചെയ്തു

Posted on: 04 Sep 2015നെയ്യാറ്റിന്‍കര: പ്രതിയെ പിടിക്കാനെത്തിയ പോലീസിനെ തടസ്സപ്പെടുത്തിയ കേസില്‍ പ്രതിയുടെ അച്ഛനും സഹോദരനും അറസ്റ്റില്‍. സംഭവത്തില്‍ പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു.
പൊറ്റയില്‍ സ്വദേശിയായ വീട്ടമ്മയെ വീട് കയറി ആക്രമിച്ച സംഭവത്തിലെ പ്രതിയായ ആറയൂര്‍ കമ്പറകരയ്ക്കാട് വീട്ടില്‍ ബിജു (30), ബിജുവിന്റെ അച്ഛന്‍ തോബിയാസ് (68), സഹോദരന്‍ ബിനി (34) എന്നിവരെയാണ് പാറശ്ശാല പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ ബിജുവിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പോലീസിനെ തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് അച്ഛനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 28ന് ഉച്ചയ്ക്ക് 2ന് പ്രതിയായ ബിജു വീട് കയറി ആക്രമിച്ചെന്നാണ് കേസ്. അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പാറശ്ശാല എസ്.ഐ. ചന്ദ്രകുമാറിനെ ആക്രമിച്ചതായും പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നെയ്യാറ്റിന്‍കര:
ധനുവച്ചപുരം ഗവ. ഐ.ടി.ഐ.യില്‍ കാഡ്/കാം, സി.എന്‍.സി. മെഷീനിങ്, അഡ്വാന്‍സ്ഡ് വെല്‍ഡിങ്, ഡ്രൈവര്‍ കം മെക്കാനിക് എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. അഭിമുഖം 8ന് രാവിലെ 11ന്.

More Citizen News - Thiruvananthapuram