ചട്ടമ്പിസ്വാമിജയന്തി ആഘോഷിച്ചു

Posted on: 04 Sep 2015നെയ്യാറ്റിന്‍കര: ടൗണ്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ചട്ടമ്പി സ്വാമിയുടെ 162-ാം ജയന്തി ആഘോഷിച്ചു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലെ ചട്ടമ്പിസ്വാമിയുടെ പ്രതിമയ്ക്ക് മുന്നിലെ നിലവിളക്കില്‍ തിരിതെളിയിച്ച് താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ എന്‍.ശൈലേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
ചട്ടമ്പിസ്വാമിയുടെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും ഭാഗവത പാരായണവും നടന്നു. കരയോഗം പ്രസിഡന്റ് കൃഷ്ണദാസ് അധ്യക്ഷനായി.
സെക്രട്ടറി വി.മോഹനകുമാര്‍, കെ.എസ്.ജയചന്ദ്രന്‍ നായര്‍, ഡി.അനില്‍കുമാര്‍, ജി.ഗോപീകൃഷ്ണന്‍ നായര്‍, കെ.ജയമോഹനന്‍ നായര്‍, ആര്‍. മുരളീധരന്‍ നായര്‍, എം.സുകുമാരന്‍ നായര്‍, ജി.പരമേശ്വരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram