അഷ്ടമിരോഹിണി ഉത്സവം

Posted on: 04 Sep 2015നെയ്യാറ്റിന്‍കര: ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി വെള്ളിയാഴ്ച ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഉറിയടി നടക്കും. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നദീവന്ദനവും ഗോപൂജയും നടത്തി.
നെയ്യാറിന് ഒരാദരവ് എന്ന പേരിലാണ് നദീവന്ദനം നടത്തിയത്. കവി ബിജു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ബാലസംസ്‌കാര കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി നടത്തിയ കണ്ണനൊരു കാണിക്ക പരിപാടി ഡോ. സി.പി.രാജേഷ് ഉദ്ഘാടനം ചെയ്തു.
കവിയരങ്ങ് ഡി.നാരായണ ശര്‍മ ഉദ്ഘാടനം ചെയ്തു. നവനീത പുരസ്‌കാരം കവി ഉദയന്‍ കൊക്കോടിന് സമ്മാനിച്ചു. ക്ഷേത്രനടയില്‍ ഗോപൂജ നടത്തി. വി.ശിവശങ്കരപിള്ള മുഖ്യപ്രഭാഷണം നടത്തി.
വെള്ളിയാഴ്ച വൈകീട്ട് 5ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയില്‍ ഉറിയടി നടക്കും. 5ന് വൈകീട്ട് 6ന് ശോഭായാത്ര നടക്കും. കൂട്ടപ്പന, പെരുമ്പഴുതൂര്‍, വിഷ്ണുപുരം, അമരവിള, ഓലത്താന്നി, ആറാലുംമൂട്, ടൗണ്‍ എന്നിവിടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രകള്‍ ടി.ബി.ജങ്ഷനില്‍ കേന്ദ്രീകരിച്ച ശേഷം ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയില്‍ എത്തിച്ചേരും. തുടര്‍ന്ന് സമ്മേളനം നടക്കുമെന്ന് എസ്.കെ.ജയകുമാറും എസ്.എസ്.ശ്രീകേഷും അറിയിച്ചു.

നെയ്യാറ്റിന്‍കര:
വിരിവിള കാഞ്ഞാംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവത്തിന് തുടക്കമായി. 4ന് രാവിലെ 7ന് ഹരിനാമ കീര്‍ത്തനം, രാത്രി 8ന് കഥാപ്രസംഗം. 5ന് രാവിലെ 7ന് ഹരിനാമകീര്‍ത്തനം, രാത്രി 7ന് ഭജന, 8.30ന് നൃത്തം, 12.30ന് ജന്മാഷ്ടമി അഭിഷേകം.

More Citizen News - Thiruvananthapuram