ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തി

Posted on: 04 Sep 2015തിരുവനന്തപുരം; ഹിന്ദു സംഘടനകള്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ബിജുപ്രഭാകറിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗവറാം ഉദ്ഘാടനം ചെയ്തു. ഓപ്പറേഷന്‍ അനന്ത, കരമന-കളിയിക്കാവിള ദേശീയപാത വികസനം എന്നിവയുടെപേരില്‍ നടത്തുന്ന ഹിന്ദു വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പദ്ധതിയുടെ ഭാഗമായി മാറ്റപ്പെടുന്ന മതസ്ഥാപനങ്ങള്‍ പുന:സ്ഥാപിക്കാന്‍ മതപരിഗണന കൂടാതെ സ്ഥലം നല്‍കണമെന്ന് ഭാര്‍ഗവറാം ആവശ്യപ്പെട്ടു.
രാഷ്ട്രീയ സ്വയം സേവാ സംഘ് മേഖലാ ഓര്‍ഗനൈസര്‍ പി.സുധാകരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം തിരുമല അനില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram