യുവാവിന്റെ ആത്മഹത്യ: എസ്.ഐ.ക്ക് സസ്‌പെന്‍ഷന്‍

Posted on: 04 Sep 2015നാഗര്‍കോവില്‍: വെള്ളിച്ചന്ത പോലീസ്സ്‌റ്റേഷന് മുന്നില്‍ യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചതിനെത്തുടര്‍ന്ന് എസ്.ഐ. ജയന്തിയെ സസ്‌പെന്‍ഡ് ചെയ്തു. വെള്ളിച്ചന്തയ്ക്കടുത്ത് ചരല്‍ സ്വദേശി അജീഷ് (28) ആണ് മരിച്ചത്.
കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ കൊണ്ടുവന്ന അജീഷിന്റെ സെല്‍ഫോണ്‍ പോലീസുകാര്‍ പിടിച്ചെടുത്തു. തുടര്‍ന്ന് പല പ്രാവശ്യം സ്റ്റേഷനിലെത്തി ഫോണ്‍ ആവശ്യപ്പെട്ടിട്ടും എസ്.ഐ. ഫോണ്‍ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കഴിഞ്ഞ 27ന് അജീഷ് സ്റ്റേഷന് മുന്നില്‍വെച്ച് വിഷം കഴിച്ച് കുഴഞ്ഞുവീണ് മരിച്ചു.
സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ആദ്യഘട്ടമായി എസ്.ഐ.യെ സ്ഥലംമാറ്റി. ആര്‍.ഡി.ഒ. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

More Citizen News - Thiruvananthapuram