കോണ്‍ഗ്രസ് പ്രതിഷേധയോഗം നടത്തി

Posted on: 04 Sep 2015നെയ്യാറ്റിന്‍കര: പാഞ്ചിക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പെരുമ്പഴുതൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓലത്താന്നിയില്‍ പ്രതിഷേധയോഗം നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി എസ്.കെ.അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ആര്‍.അജയകുമാര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ സുനിത, മോഹനന്‍, വേലപ്പന്‍, കോണ്‍ഗ്രസ് നേതാക്കളായ ജി.ഗോപകുമാര്‍, ഐസണ്‍ റോബര്‍ട്ട്, രാജേഷ്, ബോബസ്, സുരേഷ്, ആര്‍.ഒ.അരുണ്‍, പെരുമ്പഴുതൂര്‍ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram