കെ.ആര്‍. ഇലങ്കത്തിനെ അനുസ്മരിച്ചു

Posted on: 03 Sep 2015തിരുവനന്തപുരം: ഗാന്ധിയനും മുന്‍ മന്ത്രിയുമായ കെ.ആര്‍. ഇലങ്കത്തിനെ അനുസ്മരിച്ചു. കെ.ആര്‍. ഇലങ്കത്ത് സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങ് കെ.പി.സി.സി. ജനറല്‍സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനംചെയ്തു. കെ.ആര്‍. ഇലങ്കത്തിന്റെ പ്രവര്‍ത്തനശൈലി പുതുതലമുറയ്ക്ക് അനുകരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്തമംഗലത്ത് ട്രസ്റ്റ് സ്ഥാപിച്ച ഇലങ്കത്തിന്റെ പൂര്‍ണകായ പ്രതിമയില്‍ അദ്ദേഹം ഹാരാര്‍പ്പണം നടത്തി. ടി. രവീന്ദ്രന്‍തമ്പി, കൗണ്‍സിലര്‍ ശാസ്തമംഗലം ഗോപന്‍, മുന്‍ ഡി.ജി.പി. രാജശേഖരന്‍നായര്‍, ക്യാപ്ടന്‍ പി.കെ.ആര്‍. നായര്‍, കെ. രാമന്‍പിള്ള, ശാസ്തമംഗലം മോഹന്‍, പൂവച്ചല്‍ സദാശിവന്‍, ട്രഷറര്‍ മംഗലത്തുകോണം കൃഷ്ണന്‍, ആര്‍. മധുസൂദനന്‍നായര്‍, വിക്രമന്‍നായര്‍, കെ. ജനാര്‍ദനന്‍നായര്‍, ശാസ്തമംഗലം വനജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram