പൂജപ്പുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും

Posted on: 03 Sep 2015തിരുവനന്തപുരം: പൂജപ്പുര എന്‍.എസ്.എസ്. കരയോഗം നമ്പര്‍ 2377ന്റെ ഓണാഘോഷവും കുടുംബസംഗമവും എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.സുരേന്ദ്രന്‍നായര്‍ അധ്യക്ഷനായിരുന്നു. ഓണക്കിറ്റ്, ഓണപ്പുടവ, ധനസഹായം എന്നിവയുടെ വിതരണം നടന്‍ മധു നിര്‍വഹിച്ചു. സെക്രട്ടറി ജി.ശശിധരന്‍ നായര്‍, അഡ്വ.കൃഷ്ണകുമാര്‍, കൃഷ്ണാ പൂജപ്പുര, യൂണിയന്‍ സെക്രട്ടറി നാരായണന്‍ കുട്ടി, സരോജിനി അമ്മ, എം.വിക്രമന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram