സംഘാടക സമിതി രൂപവത്കരിച്ചു

Posted on: 03 Sep 2015വെഞ്ഞാറമൂട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന കാന്തലക്കോണത്തെ പാര്‍പ്പിട സമുച്ചയത്തിന്റെ ഉദ്ഘാടന പരിപാടിക്കായുള്ള സംഘാടക സമിതി രൂപവത്കരിച്ചു.
രമണി പി.നായര്‍, അനിതാ മഹേശന്‍, ആര്‍.അപ്പുക്കുട്ടന്‍പിള്ള, ജി.പുരുഷോത്തമന്‍നായര്‍, വെഞ്ഞാറമൂട് സുധീര്‍, കീഴായിക്കോണം സോമന്‍, ബേബിസുലേഖ, കീഴായിക്കോണം അജയന്‍, മഹേഷ് ചേരിയില്‍, ബാബു, ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംഘാടക സമിതി ചെയര്‍ പേഴ്‌സണായി അനിതാമഹേശന്‍, ജനറല്‍ കണ്‍വീനറായി ആര്‍.അപ്പുക്കുട്ടന്‍പിള്ള എന്നിവരെ തിരഞ്ഞെടുത്തു. കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ, രമണി പി.നായര്‍, ജി.പുരുഷോത്തമന്‍ നായര്‍, ബേബി, സുലേഖ, തലേക്കുന്നില്‍ ബഷീര്‍, ഇ.ഷംസുദ്ദീന്‍ എന്നിവരാണ് രക്ഷാധികാരികള്‍
കെട്ടിടസമുച്ചയം പണിയുന്ന കാന്തലക്കോണത്ത് ചടങ്ങുകള്‍ നടത്തുന്നതിന് സ്ഥലപരിമിതി ഉള്ളതിനാല്‍ 9ന് വൈകീട്ട് 5 മണിക്ക് വെഞ്ഞാറമൂട് നാടകോത്സവ മൈതാനത്ത്‌ െവച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്തുന്നത്.

More Citizen News - Thiruvananthapuram