ദുബായില്‍ മരിച്ച ചേങ്കോട്ടുകോണം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Posted on: 03 Sep 2015കഴക്കൂട്ടം : ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. ചേങ്കോട്ടുകോണം, സ്വാമിയാര്‍മഠം സംഗീത് നഗര്‍ ശിവശക്തിയില്‍ സി.ആര്‍. രാജനാണ് (55) ദുബായിലെ ജി.എം.സി. ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. ആനയറ പുതുവല്‍ പുത്തന്‍ വീട്ടില്‍ പരേതരായ രാഘവന്‍ ആശാരിയുടെയും ചെല്ലമ്മയുടേയും മകനായ രാജന്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി ദുബായ് അല്‍-താല്‍ കമ്പനിയില്‍ ഫോര്‍മാനാണ്. ഭാര്യ : ഗിരിജ. മക്കള്‍ : രാഹുല്‍ രാജ്, രേഷ്മാ രാജ്. ശവസംസ്‌കാരം വ്യാഴാഴ്ച 8ന് വീട്ടുവളപ്പില്‍.

More Citizen News - Thiruvananthapuram