പണിമുടക്കില്‍ വെഞ്ഞാറമൂട് നിശ്ചലം

Posted on: 03 Sep 2015വെഞ്ഞാറമൂട്: സംയുക്ത യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് വെഞ്ഞാറമൂട്ടിനെ നിശ്ചലമാക്കി. വെഞ്ഞാറമൂട് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയില്‍ നിന്ന് ഒരു ബസും സര്‍വീസ് നടത്തിയില്ല. സമാന്തര ടാക്‌സി വാഹനങ്ങള്‍ നിരത്തിലിറക്കിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം അടഞ്ഞു കിടന്നു. േതമ്പാമ്മൂട്, വാമനപുരം, പിരപ്പന്‍കോട്, കോലിയക്കോട് തുടങ്ങിയ സ്ഥലങ്ങളെയും പണിമുടക്ക് ബാധിച്ചു.
വെഞ്ഞാറമൂട് കവലയില്‍ സ്വകാര്യ ബാങ്ക് രാവിലെ തുറന്നെങ്കിലും സമരാനുകൂലികള്‍ പ്രകടനമായി എത്തി അടപ്പിച്ചു.
സ്വകാര്യബസുകള്‍ ഒന്നും ഓടിയില്ല. ഇടത് വലത് യൂണിയനുകള്‍ സംയുക്തമായി വെഞ്ഞാറമൂട്ടില്‍ പ്രകടനം നടത്തി. വെഞ്ഞാറമൂട് കവലയില്‍ ഇടത് വലത് യൂണിയനുകളും സര്‍വീസ് സംഘടനകളും സംയുക്തമായി രാവിലെ 10 മണിമുതല്‍ വൈകീട്ടുവരെ ഉപവാസ സമരമിരുന്നു.
ഇരുയൂണിയനുകളിലും സര്‍വീസ് സംഘടനകളിലും പെട്ട ഡി.കെ.മുരളി, കീഴായിക്കോണം അജയന്‍, എസ്.അനില്‍, എംഎസ്.ഷാജി, ഡി.സുനില്‍, ബിനു എസ്.നായര്‍, എസ്. ആര്‍.ദിലീപ്, സനല്‍കുമാര്‍, എസ്.വൈ.ഷൂജ, ഷിബു മക്കാംകോണം, പി.ജി.സുധീര്‍ എന്നിവര്‍ പങ്കെടുത്തു.


More Citizen News - Thiruvananthapuram