ലോക നാളികേരദിനത്തില്‍ നന്ദിയോട്ട് തെങ്ങുകയറ്റ പരിശീലനം

Posted on: 03 Sep 2015പാലോട്: ലോക നാളികേരദിനത്തില്‍ യുവാക്കള്‍ക്കും യുവതികള്‍ക്കും തെങ്ങുകയറ്റത്തില്‍ പരിശീലനംനല്‍കി. നന്ദിയോട് പച്ച ഡി.ബി.എല്‍.പി.എസ്സും നന്ദിയോട് കൃഷിഭവനും സംയുക്തമായി നടത്തിയ പരിശീലനത്തില്‍ നിരവധി യുവതീയുവാക്കള്‍ പങ്കെടുത്തു. കള്ളിപ്പാറ ചടച്ചിക്കരിക്കകം സ്വദേശിനി മുപ്പത്തിയെട്ടുകാരി മല്ലിക നൂതനസാേങ്കതിക ഉപകരണം ഉപയോഗിച്ച് തെങ്ങില്‍ കയറിക്കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
തെങ്ങിന്റെയും തേങ്ങയുടെയും ഉത്പന്നങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് കൃഷി ഓഫീസര്‍ ജയകുമാര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപിക ലൈസി, അധ്യാപിക വിജയലക്ഷ്മി, കൃഷി അസിസ്റ്റന്റ് ദാക്ഷായണി, സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജൈവകൃഷി സംരക്ഷണത്തിന്റെ ഭാഗമായി കൃഷിഭവന്‍ വഴി തെങ്ങുകയറ്റത്തിന് തുടര്‍പരിശീലനം നല്‍കും.

More Citizen News - Thiruvananthapuram