ക്വിസ് മത്സര വിജയികള്‍

Posted on: 03 Sep 2015നെടുമങ്ങാട്: നെടുമങ്ങാട് ഡയലോഗ്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന പി.എ.ഉത്തമന്‍ സ്മാരക ക്വിസ് മത്സരത്തില്‍ ചന്ദ്രകുമാര്‍, എം.ബി.ശ്രീദേവി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് പി.കെ.സുധി, ഡോ. ബി.ബാലചന്ദ്രന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബി.ജിജോകൃഷ്ണന്‍, ഉദയന്‍, പി.എസ്.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ചേപ്പോട് ക്വാറി അടച്ചുപൂട്ടണമെന്ന് സംരക്ഷണസമിതി

നെടുമങ്ങാട്:
അംഗീകൃത അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ചേപ്പോട് പാറ ക്വാറി അടച്ചുപൂട്ടണമെന്ന് വെള്ളരിപ്പാറ സംരക്ഷണസമിതി ആവശ്യപ്പെട്ടു. വെള്ളനാട് പഞ്ചായത്തിന്റെയും വില്ലേജിന്റെയും മൈനിങ് ആന്‍ഡ് ജിയോളജിയുടെയും സ്റ്റോപ്പ് മെമ്മോകള്‍ അവഗണിച്ചുകൊണ്ടാണ് ചേപ്പോട് പാറ ക്വാറി പ്രവര്‍ത്തിക്കുന്നത്- സംരക്ഷണസമിതി ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയിലെ കല്ലുകള്‍ പരിസരത്തെ ചില വീടുകളില്‍ വീണ് അപകടമുണ്ടാകുന്നതായും പരാതിയില്‍ പറയുന്നു. നേരത്തെയുണ്ടായിരുന്ന എല്ലാ അനുമതികളുടെയും കാലാവധി കഴിഞ്ഞതിനാലാണ് സ്റ്റോപ്പ് മെമ്മോ നല്കിയത്. എന്നാല്‍, സ്റ്റോപ്പ് മെമ്മോ കൈപ്പറ്റി മാസങ്ങള്‍ കഴിഞ്ഞിട്ടും ക്വാറിപ്രവര്‍ത്തനം നിര്‍ത്തിവെക്കാത്തതിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അഷ്ടമിരോഹിണി ഉത്സവം

നെടുമങ്ങാട്:
പരുത്തിക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം സപ്തംബര്‍ 4, 5 തീയതികളില്‍ നടക്കും. 4ന് രാവിലെ 8ന് മൃത്യുഞ്ജയഹോമം, 6.45ന് ഭജന, 5ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.30ന് പ്രഭാതഭക്ഷണം, 8.50ന് പാല്‍പ്പൊങ്കാല, 9.30ന് മഹാസുദര്‍ശനഹോമം, 11.30ന് സമൂഹസദ്യ, 3ന് ഘോഷയാത്ര, 5.30ന് ഉറിയടി, 6ന് സായാഹ്നഭക്ഷണം, 7ന് പുഷ്പാഭിഷേകം, 8ന് ഭജന.

നഗരിക്കുന്ന് ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി

നെടുമങ്ങാട്:
നഗരിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര അഷ്ടമിരോഹിണി ഉത്സവം സപ്തംബര്‍ 5 മുതല്‍ 14 വരെ നടക്കും. 5ന് രാവിലെ 9ന് കലശപൂജ, കളഭാഭിഷേകം, 7ന് തൃക്കൊടിയേറ്റ്, 8ന് മഹാസുദര്‍ശനഹോമം, 9ന് ഭജന, 6 മുതല്‍ 9 വരെ രാവിലെ 8ന് മഹാഭാഗവത പാരായണം, 10ന് രാവിലെ 11ന് നാഗരൂട്ടും പുള്ളുവന്‍പാട്ടും, 12ന് വൈകുന്നേരം 5ന് സര്‍വ്വൈശ്വര്യപൂജ, 13ന് വൈകുന്നേരം 4ന് ഹരിനാമസങ്കീര്‍ത്തന ഘോഷയാത്ര, 14ന് രാവിലെ 9.30ന് പാല്‍പ്പായസ പൊങ്കാല, 1ന് പ്രസാദമൂട്ട്, 3ന് ഉറിയടി, 5ന് ശയനപ്രദക്ഷിണം, 8ന് ഭജനാമൃതം, 10ന് കൊടിയിറക്ക്.

More Citizen News - Thiruvananthapuram