വലിയകലുങ്കില്‍ ശോഭായാത്ര

Posted on: 03 Sep 2015ചേരപ്പള്ളി: വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ആഘോഷത്തിന്റെ സമാപനംകുറിച്ച് ശനിയാഴ്ച ശോഭായാത്ര നടത്തും. ഉച്ചയ്ക്ക് ഒന്നിന് വിവിധയിനം നാടന്‍ കലാരൂപങ്ങള്‍, ഫ്‌ളോട്ടുകള്‍, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിന് കിഴക്കേനടയില്‍നിന്ന് ശോഭായാത്ര ആരംഭിക്കും.
വലിയകലുങ്ക്, പോങ്ങോട്, കടുവാക്കുഴി, പറണ്ടോട്, മുള്ളങ്കല്ല്, ഐത്തി, വാറുകാട്, പൊട്ടന്‍ചിറ, ഹൗസിങ്‌ബോര്‍ഡ് മഹാവിഷ്ണു ക്ഷേത്രനട, കോട്ടയ്ക്കകം, അയ്യന്‍കാലമഠം, എരുമോട് ആനന്ദേശ്വരം ശിവക്ഷേത്രം, ആര്യനാട്, ഇറവൂര്‍, ചേരപ്പള്ളി വഴി ക്ഷേത്രത്തിലെത്തും.

More Citizen News - Thiruvananthapuram