തേക്കിന്‍കാല മഹാവിഷ്ണുക്ഷേത്രത്തില്‍ കളഭാഭിഷേകം

Posted on: 03 Sep 2015ചേരപ്പള്ളി: കോട്ടയ്ക്കകം തേക്കിന്‍കാല മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിനാളില്‍ സപ്തംബര്‍ അഞ്ചിന് കളഭാഭിഷേകം നടത്തും. ക്ഷേത്ര മേല്‍ശാന്തി ഹരിപ്പാട് അജിത് മുഖ്യകാര്‍മികത്വംവഹിക്കും. രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, 5.15ന് അഭിഷേകം, മലര്‍ നിവേദ്യം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഏഴിന് ഉഷഃപൂജ, 7.30ന് ഭാഗവതപാരായണം, എട്ടിന് പ്രഭാതഭക്ഷണം, ഒമ്പതിന് കലശപൂജ. 10.30ന് കളഭാഭിഷേകം. കലശാഭിഷേകത്തിന് കലശം എടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ക്ഷേത്രക്കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0472-2854585.

More Citizen News - Thiruvananthapuram