പണിമുടക്ക് പൂര്‍ണം; നെടുമങ്ങാട് ശാന്തം

Posted on: 03 Sep 2015നെടുമങ്ങാട്: തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് നെടുമങ്ങാട്ട് ജനജീവിതത്തെ സ്തംഭിപ്പിച്ചു. നെടുമങ്ങാട്, ആര്യനാട് മേഖലകളില്‍ ചൊവ്വാഴ്ച ഉച്ചമുതല്‍ പെട്രോള്‍, ഡീസല്‍ ലഭ്യമല്ലാതായത് വാഹന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ചൊവ്വാഴ്ച രാത്രി 10 മണി മുതല്‍ നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലുമുള്ള വാഹന ഓട്ടം നിലച്ചു.
ബുധനാഴ്ച രാവിലെ നെടുമങ്ങാട് നഗരത്തില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നു. നെടുമങ്ങാട് നഗരത്തില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളൊന്നും പ്രവര്‍ത്തിച്ചില്ല. നഗരത്തില്‍ കാവലിനുള്ള പോലീസുകാരല്ലാതെ പൊതുജനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. വൈകുന്നേരമായിട്ടും പ്രധാന കേന്ദ്രങ്ങളില്‍ കച്ചവട സ്ഥാപനങ്ങളൊന്നും തുറന്ന് പ്രവര്‍ത്തിച്ചില്ല.


More Citizen News - Thiruvananthapuram