പണ്ടാരക്കോണം അങ്കണവാടി ഉദ്ഘാടനം

Posted on: 03 Sep 2015നെടുമങ്ങാട്: ആനാട് ഗ്രാമപ്പഞ്ചായത്തിലെ ചന്ദ്രമംഗലം വാര്‍ഡിലെ പണ്ടാരക്കോണത്ത് നിര്‍മ്മിച്ച അങ്കണവാടി ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിത റസ്സല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 6,63,000 രൂപ െചലവഴിച്ചാണ് വേലായുധന്‍പിള്ളസ്മാരക അങ്കണവാടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് എ.സാദിയ ബീവി അധ്യക്ഷയായിരുന്നു. യോഗത്തില്‍ ജില്ലാപ്പഞ്ചായത്തംഗങ്ങളായ ആനാട് ജയന്‍, ആര്‍.ജെ.മഞ്ജു, വാര്‍ഡ് മെമ്പര്‍ വി.ബിന്ദു, ആനാട് ജി.ചന്ദ്രന്‍, വിനോദ് ലോപ്പസ്, ആര്‍.സുരേഷ്‌കുമാര്‍, കെ.രാജന്‍, നെട്ടറക്കോണം ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.


More Citizen News - Thiruvananthapuram